---
title: "വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാണ്ടിൽ കഴിയുന്ന കണ്ടക്ടർക്കെതിരെ മൂന്നാമതും പോക്സോ കേസ് രജിസ്റ്റർ ചെയ്ത് ചൊക്ലി പൊലീസ്"
english_title: "Chokli Police registers third POCSO case against conductor who is on remand in case of trying to torture female students"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/159348/Chokli Police registers third POCSO case against conductor who is on remand in case of trying to torture female students"
published_at: "2023-11-04T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545be7d9b38c_images_(23).jpeg"
keywords: []
---

# വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാണ്ടിൽ കഴിയുന്ന കണ്ടക്ടർക്കെതിരെ മൂന്നാമതും പോക്സോ കേസ് രജിസ്റ്റർ ചെയ്ത് ചൊക്ലി പൊലീസ്

> **Lead Summary:** വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാണ്ടിൽ കഴിയുന്ന കണ്ടക്ടർക്കെതിരെ മൂന്നാമതും പോക്സോ കേസ് രജിസ്റ്റർ ചെയ്ത് ചൊക്ലി പൊലീസ്വി

## Article Content

വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാണ്ടിൽ കഴിയുന്ന കണ്ടക്ടർക്കെതിരെ മൂന്നാമതും പോക്സോ കേസ് രജിസ്റ്റർ ചെയ്ത് ചൊക്ലി പൊലീസ്വി

ദ്യാർത്ഥിനികളെ ബസിൽ ലൈംഗിക ഉദ്ദേശത്തോടെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പോക്സോ നിയമപ്രകാരം അറസ്റ്റിലായ കണ്ടക്ടർക്കെതിരെ മൂന്നാമതും കേസ്. ചക്കരക്കൽ കണയന്നൂരിലെ എക്കാലിൽ സത്യാനന്ദൻ എന്ന സത്യനെതിരേ (59) യാണ് ചൊക്ലി പോലീസ് വീണ്ടും പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.

കരിയാട് തലശേരി - കണ്ണൂർ റൂട്ടിലോ ടുന്ന സീന ബസിലെ കണ്ടക്ടറാണ് സത്യാനന്ദൻ. കഴിഞ്ഞ 29-ന് രണ്ട് വിദ്യാർത്ഥിനികളുടെ പരാതിയിൽ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. കള്ളക്കേസിൽ കുടുക്കി കണ്ടക്ടറെ അറസ്റ്റ് ചെയ്തതിനെതിരെ കോഴിക്കോട് - തലശേരി റൂട്ടിൽ പിറ്റേന്ന് സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുടക്കിനെതുടർന്ന് ബസോട്ടം നിലച്ചിരുന്നു.

26-ന് രാവിലെ പെരിങ്ങത്തൂരിലേക്ക് ബസിൽ യാത്ര ചെയ്ത 15 കാരിയായ മറ്റൊരു വിദ്യാർത്ഥിനിയെ ലൈംഗിക ഉദ്ദേശത്തോടെ കൈക്ക് കടന്നുപിടിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നാമതും ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുള്ളത്.

ടിക്കറ്റിന്റെ പണം വാങ്ങാനെന്ന വ്യാജേനയാണ് കണ്ടക്ടർ കൈക്ക് കടന്നു പിടിച്ചതത്രെ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/159348/Chokli Police registers third POCSO case against conductor who is on remand in case of trying to torture female students)